വാക്കേറ്റത്തിനു പിന്നാലെയും കോലിയെ വിടാതെ നവീന്റെ പോസ്റ്റ്; കമന്റുമായി ഗംഭീറും

ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ മോശം സംഭവവികാസങ്ങള്‍ക്ക് ശേഷവും വിരാട് കോലിയെ വിടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖ്.

author-image
Lekshmi
New Update
വാക്കേറ്റത്തിനു പിന്നാലെയും കോലിയെ വിടാതെ നവീന്റെ പോസ്റ്റ്; കമന്റുമായി ഗംഭീറും

ലഖ്‌നൗ: ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ മോശം സംഭവവികാസങ്ങള്‍ക്ക് ശേഷവും വിരാട് കോലിയെ വിടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം നവീന്‍ ഉള്‍ ഹഖ്.ഇന്‍സ്റ്റാഗ്രാമില്‍ സൂപ്പര്‍ ജയന്റ്‌സ് ഉപദേശകന്‍ ഗൗതം ഗംഭീറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവീന്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'നിങ്ങളോട് ആളുകൾ എങ്ങനെ പെരുമാറണം എന്ന് ആഗ്രഹിക്കുന്നുവോ ആ രീതിയിൽ നിങ്ങൾ ആളുകളോട് പെരുമാറുക.നിങ്ങളോട് ആളുകൾ എങ്ങനെ സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ അവരോട് സംസാരിക്കുക' എന്നാണ് ഗംഭീറിനൊപ്പമുള്ള പോസ്റ്റിൽ നവീൻ കുറിച്ചത്.പോസ്റ്റിന് താഴെ ഗംഭീറിന്റെ കമന്റ് ഇങ്ങനെയായിരുന്നു. 'നിങ്ങൾ ആരായിരിക്കുന്നുവോ അങ്ങനെ തന്നെ തുടരുക. ഒരിക്കലും മാറരുത്'.

പോസ്റ്റ് കോഹ്‍ലിയെ പരോക്ഷമായി ലക്ഷ്യം വക്കുന്നതാണ് എന്നാണ് ആരാധകരുടെ പക്ഷം.മേയ് ഒന്നിന് നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മത്സരമാണ് ഏറെ വിവാദമായ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.ഗൗതം ഗംഭീറുമായും നവീന്‍ ഉള്‍ ഹഖുമായും ആര്‍സിബി താരം വിരാട് കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

 

Virat Kohli post