ചെന്നൈ-മുംബൈ പോരാട്ടം; സുപ്രധാന താരമില്ലാതെ മുംബൈ; ഓപ്പണ്‍ ചെയ്യാതെ രോഹിത്

ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്കായി ഇഷാന്‍ കിഷനൊപ്പം കാമറൂണ്‍ ഗ്രീന്‍ ആണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്.

author-image
Greeshma Rakesh
New Update
ചെന്നൈ-മുംബൈ പോരാട്ടം; സുപ്രധാന താരമില്ലാതെ മുംബൈ; ഓപ്പണ്‍ ചെയ്യാതെ രോഹിത്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സുപ്രധാന പോരാട്ടത്തില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്കായി ഇഷാന്‍ കിഷനൊപ്പം കാമറൂണ്‍ ഗ്രീന്‍ ആണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത യുവതാരം തിലക് വര്‍മ ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല.

ഈ സീസണില്‍ ഇതുവരെ ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാതിരുന്നതാണ് രോഹിത് ഓപ്പണര്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാനുള്ള കാരണം. സീസണില്‍ ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ 184 റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ രോഹിത്തിന് നേടാനായത്. 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തിലക് വര്‍മക്ക് പകരം ട്രൈസ്റ്റന്‍ സ്റ്റബ്‌സാണ് ഇന്ന് മുംബൈക്കായി പ്ലേയിംഗ് ഇലവനില്‍ കളിക്കുന്നത്. പരിക്കാണ് തിലക് വര്‍മ പുറത്താവാന്‍ കാരണമെന്ന് ടോസിനുശേഷം രോഹിത് വ്യക്തമാക്കി.

കഴിഞ്ഞ മത്സരം കളിച്ച കുമാര്‍ കാര്‍ത്തികേയയും ഇന്ന് മുംബൈയുടെ പ്ലേയിംഗ് ഇലവനിലില്ല. പകരം രാഘവ് ഗോയല്‍ ഇന്ന് മുംബൈക്കായി ഇറങ്ങും. മറുവശത്ത് മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. പഞ്ചാബ് കിംഗ്‌സിനെതിരെ ആവേശ ജയം സ്വന്തമാക്കിയാണ് മുംബൈ ഇറങ്ങുന്നത്. പഞ്ചാബിനെതിരെ 214 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മുംബൈക്കായി തിലക് വര്‍മ തിളങ്ങിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹര്‍, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

മുംബൈ ഇന്ത്യന്‍സ് (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ടിം ഡേവിഡ്, നെഹാല്‍ വധേര, ജോഫ്ര ആര്‍ച്ചര്‍, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, അര്‍ഷാദ് ഖാന്‍.

IPL 2023 Chenani Super Kings Mumabai Indians