രാജസ്ഥാന്റെ സൂപ്പർ സ്റ്റാറില്ല; റോയൽസിനെതിരെ ടോസ് നേടി ചെന്നൈ സൂപ്പർ കിം​ഗ്സ്

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന് എതിരെ രാജസ്ഥാൻ റോയൽസിന് ടോസ് നഷ്ടം.ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബൗളിം​ഗ് തെരഞ്ഞെടുത്തു

author-image
Lekshmi
New Update
രാജസ്ഥാന്റെ സൂപ്പർ സ്റ്റാറില്ല; റോയൽസിനെതിരെ ടോസ് നേടി ചെന്നൈ സൂപ്പർ കിം​ഗ്സ്

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ രാജസ്ഥാൻ റോയൽസിന് ടോസ് നഷ്ടം.ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു.ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ പിച്ചാണ് ചെപ്പോക്കിലുള്ളതെന്നും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും ധോണി പറഞ്ഞു.

ടോസ് നേടിയിരുന്നെങ്കിൽ ബൗളിംഗ് തെരഞ്ഞെടുത്തേനേ എന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പറഞ്ഞു.കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിട്ടുള്ളത്.മിച്ചൽ സാന്റനർക്കും പ്രിറ്റോറിയസിനും പകരം തീക്ഷണയും മോയിൻ അലിയും ടീമിലെത്തി.

അതേസമയം, രാജസ്ഥാൻ റോയൽസിനെ ആശങ്കയിലാക്കി നിർണായക താരം പരിക്കേറ്റ് പുറത്തായ കാര്യവും സഞ്ജു അറിയിച്ചു.പരിക്ക് ഉള്ളതിനാൽ ട്രെൻഡ് ബോൾട്ടിന് കളിക്കാനാകില്ല.ദേവദത്ത് പടിക്കൽ ടീമിലെത്തിയപ്പോൾ റിയാൻ പരാഗിന് ടീമിലെ സ്ഥാനം നഷ്ടമായി.

csk vs rr IPL 2023