/kalakaumudi/media/post_banners/b244c0f7995b1fc91f2b10bb8c81f47c80c4828e5decadc21ea6457b39dd84dd.jpg)
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും.രണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാരുടെ ടീം നേർക്കുനേർ എത്തുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.ടൂർണമെന്റിലെ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എം.എസ് ധോണിയും സഞ്ജു സാംസണും ഇന്നിറങ്ങുന്നത്.ചെന്നൈയിലെ എം.ബി ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.
ചെന്നൈ സൂപ്പർ കിംഗ്‌സിനായി എം എസ് ധോണി നേരത്തേ ബാറ്റ് ചെയ്യാൻ എത്തണമെന്ന് ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനിൽ ഗാവസ്‌കർ. ധോണി ഈ സീസണിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും എന്നാല്‍ നിലവിൽ പത്ത് പന്ത് പോലും നേരിടാൻ അവസരം ലഭിക്കുന്നില്ലെന്നും ഗാവസ്‌കർ പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ധോണി ആറാമനോ ഏഴാമനോ ആയാണ് ക്രീസിൽ എത്തിയത്.
ഈ സാഹചര്യത്തിലാണ് നേരത്തേ ബാറ്റ് ചെയ്യാൻ ധോണിയോട് ഗാവസ്‌കർ ആവശ്യപ്പെട്ടിരിക്കുന്നത്.രാജസ്ഥാന്‍ റോയല്‍സിന് എതിരായ ചെന്നൈയുടെ മത്സരത്തിന് മുമ്പാണ് ഗാവസ്‌കറുടെ വാക്കുകള്‍.ഐപിഎല്‍ പതിനാറാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം ജയം കൊതിച്ചാണ് എം എസ് ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുന്നത്.