കോലിയോട് കളിക്കാന്‍ നില്‍ക്കല്ലേ... ഗംഭീറിനും നവീനും സൈബര്‍ ആക്രമണം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായി ഇടഞ്ഞ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ ഗൗതം ഗംഭീറിന് സൈബര്‍ ആക്രമണം.

author-image
Web Desk
New Update
കോലിയോട് കളിക്കാന്‍ നില്‍ക്കല്ലേ... ഗംഭീറിനും നവീനും സൈബര്‍ ആക്രമണം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായി ഇടഞ്ഞ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ ഗൗതം ഗംഭീറിന് സൈബര്‍ ആക്രമണം. കോലിയോട് കളിക്കാന്‍ നില്‍ക്കരുത് എന്ന തരത്തിലാണ് കമന്റുകള്‍ നിറയുന്നത്. ഗംഭീറിന്റെ മകളുടെ പിറന്നാള്‍ ചിത്രത്തിനു താഴെ പോലും അതിരൂക്ഷമായ കമന്റുകള്‍ നിറഞ്ഞു.

വിരാട് കോലിയുമായി വാക്കുതര്‍ക്കമുണ്ടായ ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖും സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ആക്രമണം അതിരുവിട്ടതോടെ താരം ഇന്‍സ്റ്റഗ്രാം പേജിലെ കമന്റ് ഓപ്ഷന്‍ ബ്ലോക്ക് ചെയ്തു. കിംഗിനു മുന്നില്‍ നീ വളരെ ചെറുതാണ് എന്ന മട്ടിലാണ് നവീനു നേരെ ആക്രമണം നടക്കുന്നത്.

ലഖ്‌നൗ ഇന്നിംഗ്‌സിനിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനിന് സമീപത്തേക്ക് രോഷത്തോടെ എത്തുകയായിരുന്നു കോലി. അതിനിടെ ലഖ്‌നൗ ടീം മെന്ററായ ഗൗതം ഗംഭീറുമായും കോലി ഉടക്കി.

നവീനുമായുള്ള ഹസ്തദാനത്തിനുശേഷം മടങ്ങുകയായിരുന്ന കോലിയുടെ അടുത്തെത്തി ലഖ്‌നൗ താരം കെയ്ല്‍ മയേഴ്‌സ് സംസാരിക്കുമ്പോള്‍ ഗംഭീറെത്തി മയേഴ്‌സിനെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം രാഹുലും കോലിയും തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ സമീപത്തുകൂടെ പോയ നവീനിനെ രാഹുല്‍ അടുത്തേക്ക് വിളിച്ചെങ്കിലും നവീന്‍ വരാന്‍ കൂട്ടാക്കിയില്ല.

cricket Virat Kohli IPL 2023 naveen ul haq gautham ganbir