ഡാനി ആല്‍വെസിനെതിരെ നടപടി; ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്‌സലോണ

ബ്രസീല്‍ ഫുട്‌ബോള്‍ മുന്‍ സൂപ്പര്‍ താരം ഡാനി ആല്‍വെസിന്റെ ഇതിഹാസ പദവി ബാഴ്‌സലോണ തിരിച്ചെടുത്തു.

author-image
Athira
New Update
ഡാനി ആല്‍വെസിനെതിരെ നടപടി; ഇതിഹാസ പദവി തിരിച്ചെടുത്ത് ബാഴ്‌സലോണ

ബാഴ്‌സലോണ: ബ്രസീല്‍ ഫുട്‌ബോള്‍ മുന്‍ സൂപ്പര്‍ താരം ഡാനി ആല്‍വെസിന്റെ ഇതിഹാസ പദവി സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തിരിച്ചെടുത്തു. ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും എക്കാലത്തെയും മികച്ച താരനിരയില്‍ ഇടം പിടിച്ച താരമാണ് ആല്‍വസ്. ഇതിന്റെ ആദര സൂചയമായിട്ടാണ് ഇതാഹാസ പദവി കൊടുത്തിരുന്നത്.

എന്നാല്‍ ബലാത്സംഗ കേസില്‍ ആല്‍വാസ് പ്രതിയായതിന് പിന്നാലെയാണ് ബാഴ്‌സലോണ നടപടി എടുത്തത്. ബാഴ്‌സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളില്‍ താരം കളത്തിലിറങ്ങിയിട്ടുണ്ട്. ബ്രസീല്‍ താരമായി 128 മത്സരങ്ങളില്‍ ആല്‍വാസിന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു.

2022 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന ബ്രസീല്‍ മുന്‍ താരത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിലായ താരം കഴിഞ്ഞ വര്‍ഷം മുതല്‍ റിമാന്‍ഡിലായിരുന്നു. കോടതി നാലു വര്‍ഷവും ആറു മാസവും താരത്തിന് ശിക്ഷ വിധിച്ചു.

 

 

sports news Latest News sports updates