/kalakaumudi/media/post_banners/97baa5bcf1e8b28294ebf9fc59f086b8912685f7029a045999d8c965a6b4d63d.jpg)
മെല്‍ബണ്‍: 2024ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ റഷ്യന്‍ സൂപ്പര്‍ താരം ഡാനില്‍ മെദ്വദേവ് ഫൈനലിലേക്ക് പ്രവേശിച്ചു. ചാമ്പ്യനായിരുന്ന നൊവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചെത്തിയ ഇറ്റലി താരം യാനിക് സിന്നറിനെയാണ് റഷ്യന്‍ സൂപ്പര്‍ താരം ഫൈനലില്‍ നേരിടുക.
സെമി ഫൈനലില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് മെദ്വദേവ് ഫൈനലിലേക്ക് പ്രവേശിച്ചത്. നാല് മണിക്കൂര്‍ 18 മിനിറ്റോളം നീണ്ടുനിന്ന പോരാട്ടത്തില്‍ 57, 36, 76 (4), 76 (5), 63 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ വിജയം.
രണ്ട് സെറ്റുകള്‍ മെദ്വദേവിന് പിഴച്ചെങ്കിലും മികച്ച തിരിച്ചുവരവോടെയാണ് വിജയം സ്വന്തമാക്കിയത്. മൂന്നാം സെറ്റും നാലാം സെറ്റും ഒപ്പത്തിനൊപ്പം വന്നതിന് ശേഷം ടൈ ബ്രേക്കറിലായിരുന്നു വിജയം. ബ്രേക്ക് പോയിന്റ് നേടി മെദ്വദേവ് അഞ്ചാം സെറ്റ് ഉറപ്പിക്കുകയായിരുന്നു.
ആറ് വര്‍ഷത്തിന് ശേഷമാണ് ലോക ഒന്നാം നമ്പര്‍ താരത്തിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തോല്‍വി അറിയിച്ച ഇറ്റലിയുടെ യാനിക് സിന്നര്‍ മെദ്വദേവിന് എതിരാളിയായെത്തുന്നത് വെല്ലുവിളിയാണ്.