വിംബിള്‍ഡണ്‍: മെദ്വെദേവും റൈബിക്കാനയും ക്വാര്‍ട്ടര്‍ ഫൈനലില്‍

ഡാനില്‍ മെദ്വെദേവും എലീന റൈബിക്കാനയും വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുതാരങ്ങളും വാക്ക് ഓവറിലൂടെയാണ് ക്വാര്‍ട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ സ്റ്റെഫാനോസ് സിറ്റ്സിപാസ് അട്ടിമറിയിലൂടെ പുറത്തായി

author-image
Web Desk
New Update
വിംബിള്‍ഡണ്‍: മെദ്വെദേവും റൈബിക്കാനയും ക്വാര്‍ട്ടര്‍ ഫൈനലില്‍

ലണ്ടന്‍: ഡാനില്‍ മെദ്വെദേവും എലീന റൈബിക്കാനയും വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുതാരങ്ങളും വാക്ക് ഓവറിലൂടെയാണ് ക്വാര്‍ട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പര്‍ താരമായ സ്റ്റെഫാനോസ് സിറ്റ്സിപാസ് അട്ടിമറിയിലൂടെ പുറത്തായി

റഷ്യന്‍ താരമായ മെദ്വെദേവ് ചെക്ക് റിപ്പബ്ലിക്കിന്റെ ജിരി ലെഹെക്കയെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത്. മത്സരത്തിനിടെ ലെഹെക്കയ്ക്ക് പരിക്കേറ്റതോടെ താരം പിന്മാറി. ഈ സമയം മെദ്വെദേവ് 6-4, 6-2 എന്ന സ്‌കോറിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഇതോടെ മെദ്വെദേവിനെ വിജയിയായി പ്രഖ്യാപിച്ചു.

നിലവിലെ ചാമ്പ്യനായ റൈബിക്കാന ലോക 13-ാം നമ്പര്‍ താരമായ ബ്രസീലിന്റെ ഹാഡഡ് മായിയെയാണ് പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടത്. ആദ്യ സെറ്റില്‍ റൈബിക്കാന 3-1 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ ബ്രസീല്‍ താരത്തിന് പുറംവേദന അനുഭവപ്പെട്ടു. പിന്നാലെ താരം മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ റൈബിക്കാന അവസാന എട്ടിലെത്തി.

ലോക അഞ്ചാം നമ്പര്‍ താരമായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് വമ്പന്‍ അട്ടിമറിയിലൂടെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. അമേരിക്കയുടെ സീഡില്ലാതാരം ക്രിസ്റ്റഫര്‍ യുബാങ്ക്സ് സിറ്റ്സിപാസിനെ അട്ടിമറിച്ചു. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യുബാങ്ക്സ് വിജയം നേടിയത്.

Elena Rybakina Daniil Medvedev wimbledon 2023