ലൈംഗിക അതിക്രമ കേസ്; മുന്‍ ബ്രസീല്‍ താരം ഡാനി ആല്‍വസിന് തടവുശിക്ഷ

ലൈംഗിക അതിക്രമ കേസില്‍ മുന്‍ ബ്രസീല്‍, ബാഴ്സലോണ താരം ഡാനി ആല്‍വസിന് തടവുശിക്ഷയും പിഴയും വിധിച്ചു.

author-image
Athira
New Update
ലൈംഗിക അതിക്രമ കേസ്; മുന്‍ ബ്രസീല്‍ താരം ഡാനി ആല്‍വസിന് തടവുശിക്ഷ

മാഡ്രിഡ്: ലൈംഗിക അതിക്രമ കേസില്‍ മുന്‍ ബ്രസീല്‍, ബാഴ്സലോണ താരം ഡാനി ആല്‍വസിന് തടവുശിക്ഷയും പിഴയും വിധിച്ചു. ബാഴ്സലോണയിലെ നിശാ ക്ലബ്ബില്‍ വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാലര വര്‍ഷത്തേക്കാണ് സ്പെയിനിലെ കോടതി ശിക്ഷ വിധിച്ചത്. 1.36 കോടി രൂപ താരം നഷ്ടപരിഹാരമായി നല്‍കണം.

2022 ഡിസംബര്‍ 30ന് ബാഴ്സലോണയിലെ നിശാ ക്ലബ്ബ് സന്ദര്‍ശിക്കുന്നതിനിടെ ആല്‍വസ് ഒരു 23കാരിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പിന്നീട് കേസെടുത്തു. 2023 ജനുവരി 20ന് താരം അറസ്റ്റിലായി.

2024 ഫെബ്രുവരി 5 നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. വിചാരണ സമയത്തെല്ലാം ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് താരം വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം കോടതിയില്‍ തെളിക്കാനായില്ല.

 

sports news Latest News sports updates