/kalakaumudi/media/post_banners/b97e3c6fe549ab4ec154f255adc649a3ea51d6eaec7a8ab16e9ecc6aadd53cff.jpg)
ഗുവാഹാട്ടി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രം കുറിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍.ഐ.പി.എല്ലില്‍ 6000 റണ്‍സ് നേടുന്ന ആദ്യ വിദേശതാരം എന്ന റെക്കോഡാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്.165 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ 6000 തികച്ചത്.
ഐ.പി.എല്ലില്‍ 6000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് വാര്‍ണര്‍.വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍.കോലിയാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍.കോലിയുടെ അക്കൗണ്ടില്‍ 6727 റണ്‍സുണ്ട്.രണ്ടാം സ്ഥാനത്തുള്ള ധവാന്‍ 6370 റണ്‍സ് നേടിയിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലൂടെയാണ് വാര്‍ണര്‍ ഈ നേട്ടം സ്വന്തമാക്കിയത്.മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഒന്‍പതാം ഓവറില്‍ ബൗണ്ടറി നേടിക്കൊണ്ട് വാര്‍ണര്‍ ചരിത്രം കുറിച്ചു.ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് വാര്‍ണര്‍ ഇത്രയും റണ്‍സ് അടിച്ചെടുത്ത്.