/kalakaumudi/media/post_banners/8b355394ee7cef14d9330fe2feeb7a1953c2ba0320dbe76626dfc03a753f60f7.jpg)
ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സുപ്രധാനമായൊരു നാഴികക്കല്ല് പിന്നിട്ടു. മത്സരത്തില്‍ 41 റണ്‍സ് നേടിയ വാര്‍ണര്‍, ലോകകപ്പ് ചരിത്രത്തിന്റെ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.
ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. 1-ാമത്തെ ലോകകപ്പ് ഇന്നിങ്‌സിലാണ് വാര്‍ണര്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള റെക്കോര്‍ഡാണ് വാര്‍ണര്‍ തകര്‍ത്തത്. 20 ഇന്നിങ്‌സിലാണ് സച്ചിന്‍ 1000 റണ്‍സ് കണ്ടെത്തിയത്.