ഓസ്ട്രേലിയക്ക് തിരിച്ചടി; ഡേവിഡ് വാര്‍ണറിന് പരിക്ക്

ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന് പരിക്ക്. അവസാന ടി20 മത്സരം ഡേവിഡ് വാര്‍ണറിന് പരിക്ക് മൂലം നഷ്ടമാകുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.

author-image
Athira
New Update
ഓസ്ട്രേലിയക്ക് തിരിച്ചടി; ഡേവിഡ് വാര്‍ണറിന് പരിക്ക്

വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന് പരിക്ക്. ന്യൂസിലന്‍ഡിനെതിരായ അവസാന ടി20 മത്സരം ഡേവിഡ് വാര്‍ണറിന് പരിക്ക് മൂലം നഷ്ടമാകുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. രണ്ടാം ടി20യിലും പരിക്ക് കാരണം കളിക്കാന്‍ സാധിച്ചില്ല. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ണറിന്റെ അവസാന ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റായ ടി20 ലോകകപ്പില്‍ മാത്രമെ ഓസ്‌ട്രേലിയക്കായി കളിക്കുകയുള്ളൂ. ഐപിഎല്‍ 2024 ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കും എന്നാണ് പ്രതീക്ഷ. വാര്‍ണര്‍ മാത്രമല്ല ഈ പരമ്പരയില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കോണ്‍വേ, രചിന്‍ എന്നിവര്‍ക്കും ഈ പരമ്പരയില്‍ പരിക്കേറ്റു.

 

 

sports news Latest News sports updates