/kalakaumudi/media/post_banners/ee3de84bd1a222d1b0a8956e16bc642ea90a33b1bc827a5b84591debed95e0e7.jpg)
ലഖ്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ്മയ്ക്ക് ഉത്തര്‍പ്രദേശ് ഡെപ്യൂട്ട് സൂപ്രണ്ട് ഓഫ് പൊലീസ് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മൂന്ന് കോടി രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ക്കാര്‍ താരത്തിന് നല്‍കി. താരം ഇന്ത്യന്‍ ടീമിനായി നേടിയ നേട്ടങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ട്വന്റി 20 റാങ്കില്‍ ബൗളിംഗിന് ഇന്ത്യയുടെ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ ദീപ്തി ശര്‍മ്മ അംഗമായ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലായിരുന്നു നേട്ടം. 2023 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ദീപ്തി ശര്‍മ്മയാണ് സ്വന്തമാക്കിയത്.