/kalakaumudi/media/post_banners/58fbe2dcc5d088e4dff73a29fb72500943e3f7ff17d70a90e0f536f0a6b620f4.png)
ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങളുടെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്റും ഷൂസും തൈ പാഡും ഗ്ലൗസും മോഷണം പോയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫില്‍ സാള്‍ട്ട്, യാഷ് ദുള്‍ എന്നിവരുടെ കിറ്റിലെ സാധനങ്ങളാണ് മോഷണം പോയത്. ഇവരുടെ കിറ്റുകളില്‍ നിന്ന് 16 ബാറ്റുകള്‍, പാഡ്, ഷൂസ്, തൈ പാഡ്, ഗ്ലൗസ് എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.
വിമാനത്താവളത്തില്‍ വെച്ചാകാം മോഷണം നടന്നതെന്നാണ് സൂചന. കളിക്കാരുടെ കിറ്റുകള്‍ അവരുടോ ഹോട്ടല്‍ മുറികളിലെത്തിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മോഷണം പോയവയില്‍ കൂടുതലും ഡല്‍ഹിയുടെ വിദേശ താരങ്ങളുടെ ബാറ്റുകളാണ്. കളിക്കാരുടെ കിറ്റ് ബാഗുകളെല്ലാം സുരക്ഷിതമായി എത്തിക്കേണ്ട ചുമതല സ്വകാര്യ കമ്പനിക്കാണ്.