ഡല്‍ഹി ടെസ്റ്റ്: ടോസ് നഷ്ടപ്പെട്ട് ഇന്ത്യ, മോശം പ്രകടനം നടത്തിയ സൂര്യകുമാര്‍ പുറത്ത്

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

author-image
Web Desk
New Update
ഡല്‍ഹി ടെസ്റ്റ്: ടോസ് നഷ്ടപ്പെട്ട് ഇന്ത്യ, മോശം പ്രകടനം നടത്തിയ സൂര്യകുമാര്‍ പുറത്ത്

ഡല്‍ഹി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നാഗ്പൂരില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുമായിട്ടാണ് രണ്ട് ടീമുകളും ഇറങ്ങുന്നത്. ഓസീസ് ടീമില്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ മാത്യു കുനെമാന്‍ അരങ്ങേറ്റം നടത്തും. മാറ്റ് റെന്‍ഷ്വൊക്ക് പകരം ട്രാവിസ് ഹെഡ് ടീമിലെത്തി.

ഇന്ത്യന്‍ ടീം ഒരു മാറ്റമാണ് വരുത്തിയത്. അരങ്ങേറ്റ ടെസ്റ്റില്‍ മോശം പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവ് പുറത്തായി. പരിക്ക് മാറിയ ശ്രേയസ് അയ്യര്‍ തിരിച്ചെത്തി.

നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു.

ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്കോംപ്, അലക്സ് ക്യാരി, മാത്യു പാറ്റ് കമ്മിന്‍സ്, മാത്യു കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

delhi test india australia