മറിനു മുന്നില്‍ തുടര്‍ച്ചയായി അഞ്ചാം തോല്‍വി; ഡെന്‍മാര്‍ക്ക് ഓപ്പണില്‍ പി വി സിന്ധു പുറത്ത്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ പരാജയപ്പെട്ടു.

author-image
Web Desk
New Update
മറിനു മുന്നില്‍ തുടര്‍ച്ചയായി അഞ്ചാം തോല്‍വി; ഡെന്‍മാര്‍ക്ക് ഓപ്പണില്‍ പി വി സിന്ധു പുറത്ത്

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലില്‍ പരാജയപ്പെട്ടു. ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്‌പെയിനിന്റെ കരോളിന മരിനോടാണ് സിന്ധു തോല്‍വി സമ്മതിച്ചത്.

സ്‌കോര്‍: 18-21, 21-19, 7-21

മരിന്‍ തുടര്‍ച്ചയായി അഞ്ചാം തവണയാണ് സിന്ധുവിനെ തോല്‍പ്പിക്കുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സുപനിദ കതേതോങ്ങിനെയും പ്രീ ക്വാര്‍ട്ടറില്‍ ലോക ഏഴാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക തുങ്ജംഗിനെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു.

PV Sindhu sports denmark open