/kalakaumudi/media/post_banners/16040b1071ce88c7950428685a61d347b81941d4dd331fcfbb08ce1eb86f4959.jpg)
കൊളംബോ: ശ്രീലങ്കയെ ഇനി ധനഞ്ജയ നയിക്കും. ശ്രീലങ്കന്‍ ക്രിക്കറ്റിലെ നവോത്ഥാന നടപടികളുടെ തുടര്‍ച്ചയായാണ് ടെസ്റ്റ് ടീമിന് പുതിയ ക്യാപ്റ്റന്‍ എത്തുന്നത്. ദിമുത് കരുണരത്‌നെയ്ക്ക് പകരം ഓള്‍ റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വ നായകനാകും. അടുത്തമാസം അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റില്‍ ഡിസില്‍വ ക്യാപ്റ്റനായി അരങ്ങേറും. കുശാല്‍ മെന്‍ഡിസിനെ ഏകദിനത്തിലും വാനിന്ദു ഹസരംഗയെ ട്വന്റി20യിലും ക്യാപ്റ്റന്മാരായി നേരത്തെ നിയമിച്ചിരുന്നു.