ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാമത്; ഒന്നാം സ്ഥാനം നഷ്ടമായത് 15 സെന്റീ മീറ്റര്‍ വ്യത്യാസത്തില്‍

സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. മൂന്ന് ഫൗ ത്രോ ചെയ്ത നീരജ് അവസാന അവസരത്തിലാണ് 85.71 മീറ്റര്‍ ദൂരം എറിഞ്ഞിട്ടത്.

author-image
Priya
New Update
ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാമത്; ഒന്നാം സ്ഥാനം നഷ്ടമായത് 15 സെന്റീ മീറ്റര്‍ വ്യത്യാസത്തില്‍

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. മൂന്ന് ഫൗ ത്രോ ചെയ്ത നീരജ് അവസാന അവസരത്തിലാണ് 85.71 മീറ്റര്‍ ദൂരം എറിഞ്ഞിട്ടത്.

ചെക്ക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാല്‍ഡെജാണ് ഒന്നാം സ്ഥാനത്ത്. നാലാം അവസരത്തില്‍ 85.86 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ജാകൂബ് വിജയം ഉറപ്പിച്ചത്. സീസണിലെ നാലാം സ്വര്‍ണം ലക്ഷ്യമിട്ടാണ് നീരജ് ചോപ്ര സൂറിച്ചിലിറങ്ങിയത്.

ഞായറാഴ്ച 88.17 മീറ്റര്‍ ദൂരത്തോടെ നീരജ് ലോക ചാംപ്യനാവുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായിരുന്നു. ഇതോടെ ഒളിംപിക്‌സിലും ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും നീരജിന് സ്വന്തമായി.

ലോക ചാംപ്യന്‍ഷിപ്പിന് പുറമെ ഈ സീസണില്‍ മത്സരിച്ച ദോഹ, ലൊസെയ്ന്‍ ഡയമണ്ട് ലീഗുകളിലും നീരജ് സ്വര്‍ണം നേടിയിരുന്നു.

neeraj chopra diamond league