'എന്റെ മരണം വ്യാജമായിരുന്നു': മറഡോണയുടെ സമൂഹ മാധ്യമത്തില്‍ നിന്ന് സന്ദേശം, അമ്പരന്ന് ആരാധകര്‍

By Greeshma Rakesh.24 05 2023

imran-azhar

 

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.ഹാക്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും വിചിത്രമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് മറഡോണയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്ത് വന്നത്. അദ്ദേഹത്തിന്റെ കുടുംബവും മാനേജ്‌മെന്റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചു.

 

ഇതോടെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളെ അവഗണിക്കാന്‍ കുടുംബം ആരാധകരോട് അഭ്യര്‍ഥിച്ചു.നിലവില്‍ അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.എന്തെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായി അറിവില്ല. അതേസമയം 'നിങ്ങള്‍ക്ക് അറിയാമോ എന്റെ മരണം വ്യാജമായിരുന്നു'വെന്ന സന്ദേശമാണ് ആരാധകരുടെ ഇടയില്‍ അതിവേഗം ശ്രദ്ധിക്കപ്പെട്ടത്.

 

OTHER SECTIONS