/kalakaumudi/media/post_banners/29d3656cb2420aa5a956fb0256727a64816d452d85a61d37e023fd90e06c5c8c.jpg)
ഡല്‍ഹി: ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഹോട്ട്സ്റ്റാറില്‍ സൗജന്യമായി കാണാം. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രൊമോയിലൂടെയാണ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത ഒരുക്കിയത്. ജൂണ്‍ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പ് ആരംഭിക്കുന്നത്.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിന് പാക്കിസ്താനെയും 12ന് അമേരിക്കയെയും ഇന്ത്യ നേരിടും. ഏകദിന ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മ്മ തന്നെയാണ് ട്വന്റി 20 ലോകകപ്പിലും ഇന്ത്യയെ നയിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും ഹോട്ട്സ്റ്റാര്‍ സൗജ്യനമായി മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചില മത്സരങ്ങള്‍ അഞ്ച് കോടിയലധികം പേര്‍ തത്സമയം കണ്ടിരുന്നു. ട്വന്റി 20 ലോകകപ്പിലും നേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹോട്ട്സ്റ്റാര്‍.