അശ്വിൻ ലോകകപ്പ് ടീമിൽ ഉണ്ടാകുമോ? പ്രതികരണവുമായി പരിശീലകൻ രാഹുൽ ദ്രാവിഡ്

ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിന് സ്ഥാനമുണ്ടാകുമോ എന്ന കാര്യത്തിൽ പ്രതികരണവുമായി രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ അശ്വിനെ അപ്രതീക്ഷിതമായി ടീമിലേക്ക് വിളിച്ചിരുന്നു.

author-image
Hiba
New Update
അശ്വിൻ ലോകകപ്പ് ടീമിൽ ഉണ്ടാകുമോ? പ്രതികരണവുമായി പരിശീലകൻ രാഹുൽ ദ്രാവിഡ്

ഡൽഹി: ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്പിന്നർ ആർ അശ്വിന് സ്ഥാനമുണ്ടാകുമോ എന്ന കാര്യത്തിൽ പ്രതികരണവുമായി രാഹുൽ ദ്രാവിഡ്. കഴിഞ്ഞ ഓസ്ട്രേലിയൻ പരമ്പരയിൽ അശ്വിനെ അപ്രതീക്ഷിതമായി ടീമിലേക്ക് വിളിച്ചിരുന്നു. 

ഇതോടെ പരിക്കറ്റേ അക്സർ പട്ടേലിന് പകരം വാഷിങ്ടൺ സുന്ദറോ ആർ അശ്വിനോ ടീമിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ്. 

ഇന്ത്യൻ താരങ്ങൾക്ക് കഴിഞ്ഞ മത്സരങ്ങൾ പ്രധാനപ്പെട്ടതായിരുന്നു. താരങ്ങളുടെ മികച്ച പ്രകടനം ലോകകപ്പിന് മുമ്പായി ആശ്വാസം നൽകുന്നു. ബുംറയ്ക്കും സിറാജിനും 10 ഓവർ എറിയാൻ കഴിയും. 

രവിചന്ദ്രൻ അശ്വിൻ ഏകദിന മത്സരങ്ങളിൽ നന്നായി കളിച്ചു. പക്ഷേ നിലവിൽ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും മുഖ്യസെലക്ടർ അജിത്ത് അഗാർക്കറുമായും സംസാരിക്കണം. തനിക്ക് ഒറ്റയ്ക്ക് തീരമുമാനം എടുക്കാൻ കഴിയില്ലെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.

 

odi world cup rahul dravid games world cup cricket India. sports ashwin cricket world cup cricket