ബ്രസീല്‍ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍

ബ്രസീല്‍ ദേശീയ പുരുഷ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍.

author-image
Athira
New Update
ബ്രസീല്‍ ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍

ബ്രസീല്‍ ദേശീയ പുരുഷ  ടീമിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍ എത്തുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. വ്യാഴാഴ്ച ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും സിബിഎഫ് പ്രസ്താവനയിലൂടെ അറിയിച്ചു.

2026 ലോകകപ്പ് വരെ ഡോറിവല്‍ ടീമിനെ പരിശീലിപ്പിക്കുമെന്ന് ബ്രസീല്‍ ഫുട്ബോള്‍ അറിയിച്ചു. അത്‌ലറ്റിക്കോ മിനൈറോ, അത്‌ലറ്റിക്കോ പരാനെന്‍സ്, വാസ്‌കോ ഡ ഗാമ, ഇന്റര്‍നാസിയോണല്‍ പത്തിതലധികം ക്ലബ്ബുകളെയും ഡോറിവില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സാവോപോളോ എഫ്സിയുടെ മാനേജറായ ഡോറിവല്‍ ജൂനിയര്‍ കാനറിപ്പടയുടെ പരിശീലക സ്ഥാനത്തെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ടീമിനെ ഒരുക്കുകയാണ് പുതിയ പരിശീലകനുമുന്നിലെ പ്രധാന വെല്ലുവിളി. ടീമിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഡോറിവല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

sports news Latest News sports updates