കായികമേഖലയില്‍ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ വഴി; ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് കായികമന്ത്രാലയത്തിന്‍രെ നിര്‍ദേശം

കായികമേഖലയില്‍ ഇ-സര്‍ട്ടിഫിക്കറ്റ് നടപ്പാക്കാന്‍ കേന്ദ്രകായികമന്ത്രാലയം തീരുമാനിക്കുകയും ദേശീയ കായിക ഫെഡറേഷ നുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

author-image
Athira
New Update
കായികമേഖലയില്‍ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ വഴി; ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് കായികമന്ത്രാലയത്തിന്‍രെ നിര്‍ദേശം

കായികമേഖലയില്‍ ഇ-സര്‍ട്ടിഫിക്കറ്റ് നടപ്പാക്കാന്‍ കേന്ദ്രകായികമന്ത്രാലയം തീരുമാനിക്കുകയും ദേശീയ കായിക ഫെഡറേഷ നുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ജൂണ്‍ ഒന്നുമുതല്‍ ഡിജിലോക്കര്‍ വഴി കായികതാരങ്ങള്‍ക്ക് മെറിറ്റ്, പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് ദേശീയ കായിക ഫെഡറേഷനുകള്‍ക്ക് കായികമന്ത്രാലയം നിര്‍ദേശം നല്‍കി.

തൊഴില്‍സംവരണം പോലുള്ള ആനുകൂല്യങ്ങള്‍ക്ക് ഡിജിലോക്കര്‍ വഴി ഫെഡറേഷനുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം പരിഗണിക്കുകയുള്ളൂ എന്ന് കായികമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അറിയിച്ചു. കായികരംഗത്ത് ഇ-സര്‍ട്ടിഫിക്കറ്റ് ആദ്യമായി നടപ്പാക്കുന്നത് കേരളമാണെന്നും ഇക്കാര്യം കേന്ദ്രകായികമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നും രാജ്യം മുഴുവന്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹി മാന്‍ പറഞ്ഞു.

തൊഴില്‍സംവരണം ഉള്‍പ്പെടെയു ള്ള ആനുകൂല്യങ്ങള്‍ക്ക് ഡിജിലോക്കര്‍ വഴി ഫെഡറേഷനുകള്‍ നല്‍കുന്ന സര്‍ ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കായികമന്ത്രി അനുരാഗ് സിങ് താക്കൂര്‍ അറിയിച്ചു. ഇ-സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കാന്‍ ഫെഡറേഷനുകള്‍ക്ക് 2024 മെയ് 31 വരെയും അഫിലിയേറ്റഡ് ഫെഡറേഷന്‍ സംഘടനകള്‍ക്ക് 2025 ജനുവരി 31 വരെയും സമയം അനുവദിച്ചു.

ഇ-സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുവാനും പരിശോധിക്കുവാനും സുരക്ഷ ഉറപ്പുവരുത്തുവാനും എളുപ്പമുള്ള മാര്‍ഗമാണ്. മെയ് 31 മുതല്‍ ഡിജിലോക്കറിന്റെ ഉപയോഗത്തെ കുറിച്ച് ദേശീയ കായിക ഫെഡറേഷനുകളിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുമെന്നും കായികമന്ത്രി അറിയിച്ചു.

 

്.

sports news Latest News sports updates