കലിംഗ സൂപ്പര്‍ കപ്പ്; ഈസ്റ്റ് ബംഗാള്‍ സെമി ഫൈനലിലേക്ക്

കലിംഗ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിന് വിജയിച്ച് സെമി ഫൈനലിലേക്ക് യോഗ്യത നേടി.

author-image
Athira
New Update
കലിംഗ സൂപ്പര്‍ കപ്പ്; ഈസ്റ്റ് ബംഗാള്‍ സെമി ഫൈനലിലേക്ക്

 

കലിംഗ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിന് വിജയിച്ച് സെമി ഫൈനലിലേക്ക് യോഗ്യത നേടി. കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ 3-1 ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ വീഴ്ത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടി സൂപ്പര്‍ സ്ട്രൈക്കര്‍ ക്ലെയ്റ്റണ്‍ സില്‍വ ഇരട്ടഗോള്‍ നേടി.

മത്സരത്തില്‍ മോഹന്‍ ബഗാനാണ് ആദ്യം ലീഡ് ചെയ്തത്. ഹെക്ടര്‍ യൂസ്റ്റെ മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. പെട്രാറ്റോസിന്റെ കിടിലന്‍ അസിസ്റ്റായിരുന്നു ആദ്യ ഗോളിന് വഴിയൊരുക്കിയത്. 24-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തി. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു.

ആദ്യപകുതിയില്‍ നന്ദകുമാര്‍ ശേഖറിലൂടെ ഈസ്റ്റ് ബംഗാള്‍ നിര്‍ണായക ലീഡെടുത്തു. 80-ാം മിനിറ്റില്‍ സില്‍വ തന്റെ രണ്ടാം ഗോളും കണ്ടെത്തിയതോടെ ഈസ്റ്റ് ബംഗാള്‍ വിജയം ഉറപ്പിച്ചു. സെമി ഫൈനലില്‍ ജംഷഡ്പൂരിനെ ഈസ്റ്റ് ബംഗാള്‍ നേരിടും.

 

 

sports updates sports news lates news