/kalakaumudi/media/post_banners/1a6cd6135d7eca16f578cf30d89073e146516f447e815c52c66f51d1ac199bdc.jpg)
കയ്റോ: ഈജിപ്ത് ക്യാപ്റ്റന്‍ മുഹമ്മദ് സലാ ലിവര്‍പൂളിലേക്ക് മടങ്ങും. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനിടെ തുടയുടെ ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ലിവര്‍പൂളിലേക്ക് മടങ്ങുന്നത്. ഈജിപ്ത് ഫുട്ബോളാണ് ഇക്കാര്യം അറിയിച്ചത്. സലാ ഇംഗ്ലണ്ടില്‍ ചികിത്സ തേടുമെന്ന് ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്ലോപ്പും വ്യക്തമാക്കി. പരിക്ക് മാറി സലാ ഐവറി കോസ്റ്റിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് ഫുട്ബോള്‍.
ഇന്നലെ ബേണ്‍മൗത്തിനെതിരായ മത്സരത്തിന് ശേഷമാണ് ക്ലോപ്പ് സലായുടെ കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഈജിപ്ത് ഫൈനലിലേക്ക് എത്തിയാല്‍ അതിന് മുമ്പായി സലാ പരിക്കില്‍ നിന്ന് മുക്തനാകുമെന്നും യര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി.