
ലണ്ടന്‍ : വിംബിള്‍ഡന്‍ ടെന്നീസില്‍ വനിതാവിഭാഗം ക്വാര്‍ട്ടറില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം പോളണ്ടിന്റെ ഇഗ സ്വാറ്റെറും നാലാം സീഡ് യുഎസിന്റെ ജെസീക്ക പെഗുലയും ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ഉക്രൈനിന്റെ എലീന സ്വിറ്റോലിനയാണ് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വിംബിള്‍ഡനിലെ ഒന്നാം സീഡ് താരമായ ഇഗയെ കെട്ടുകെട്ടിച്ചു സെമിയിലേക്ക് മുന്നേറിയത്.
സ്‌കോര്‍: 7-5, 6-7, 6-2 ആദ്യ രണ്ടു സെറ്റുകള്‍ വീറുറ്റ പോരാട്ടത്തില്‍ ഇരുവരും വീതിച്ചെടുത്തപ്പോള്‍ മൂന്നാം സെറ്റില്‍ ഇഗയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ചെക് റിപ്പബ്ലിക്കിന്റെ മാര്‍കറ്റ വോന്‍ഡ്രുസോവയാണ് ജസീക്ക പെഗുലയ്ക്ക് വഴിതടസമായത്. സ്‌കോര്‍ : 6-4, 2-6, 6-4. ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സഖ്യം പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറിലേക്കു മുന്നേറി. ആറാം സീഡായ ബൊപ്പണ്ണയും മാത്യു എബ്ഡനും സേവിഡ് പെല്‍റീസ് സ്റ്റാള്‍ഡര്‍ സഖ്യത്തെയാണ് കീഴടക്കിയത്. സ്‌കോര്‍ : 7-5, 4-6, 7-6.