/kalakaumudi/media/post_banners/722886adf89b7741461c929a767cbd667531815278b6d1678f5b8dc268507cb6.jpg)
ഹൈദരാബാദ്: ഒന്നാം ഇന്നിംഗ്‌സ് ലീഡ് വെറുതെയായി, ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സിനാണ് തോറ്റത്. സ്പിന്നിനെ തുണച്ച പിച്ചില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ട്ട്ലിയാണ് ഇന്ത്യയെ തകര്‍ത്തത്.
231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ഔട്ടായി. ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി (1-0).
231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് 15 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ അതേ ഓവറില്‍ തന്നെ രണ്ട് പന്തുകള്‍ മാത്രം നേരിട്ട് ശുഭ്മാന്‍ ഗില്ലും (0) മടങ്ങി. 39 റണ്‍സെടുത്ത ക്യാപ്റ്റനെ ഹാര്‍ട്ട്‌ലി വിക്കറ്റിന് മുന്നില്‍ കുടുക്കി.
കെ.എല്‍ രാഹുലും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ 95 വരെയെത്തിച്ചു. പിന്നാലെ 17 റണ്‍സെടുത്ത അക്ഷറിനെയും ഹാര്‍ട്ട്‌ലി പുറത്താക്കി. വൈകാതെ 22 റണ്‍സെടുത്ത രാഹുലിനെ മടക്കി ജോ റൂട്ട് ഇന്ത്യയെ പ്രതിരോധത്തിലാക്കി.
രവീന്ദ്ര ജഡേജയെ (2) റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ഇന്ത്യയെ ആറിന് 119 എന്ന നിലയിലാക്കി. പിന്നാലെ 13 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ജാക്ക് ലീച്ചും പുറത്താക്കിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു.
നേരത്തേ രണ്ടാം ഇന്നിങ്സില്‍ 420 റണ്‍സിന് പുറത്തായ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് മുന്നില്‍വെച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു.