'ഇതുപോലൊരു പിച്ച് ഞാന്‍ മുന്‍പ് കണ്ടിട്ടില്ല'; ബെന്‍ സ്റ്റോക്‌സ്

ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് റാഞ്ചി ടെസ്റ്റിനുള്ള പിച്ചില്‍ അമ്പരന്നു.

author-image
Athira
New Update
'ഇതുപോലൊരു പിച്ച് ഞാന്‍ മുന്‍പ് കണ്ടിട്ടില്ല'; ബെന്‍ സ്റ്റോക്‌സ്

റാഞ്ചി: ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് റാഞ്ചി ടെസ്റ്റിനുള്ള പിച്ചില്‍ അമ്പരന്നു. റാഞ്ചി പിച്ച് പോലെ ഒരു പിച്ച് താന്‍ മുമ്പ് കണ്ടിട്ടില്ല എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-2ന് പിന്നിലാണ് ഇപ്പോള്‍ ഇംഗ്ലണ്ട്. റാഞ്ചിയിലെ പിച്ചിനെ കുറിച്ച് വിലയിരുത്താന്‍ ആകുന്നില്ലെന്ന് സ്റ്റോക്‌സ് പറഞ്ഞു.

'ഇതുപോലൊരു പിച്ച് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. എനിക്ക് ഒരു ഐഡിയയും ലഭിച്ചിട്ടില്ല, അതിനാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഡ്രസിംഗ് റൂമില്‍ നിന്ന് നോക്കിയാല്‍ പിച്ച് പച്ചയും പുല്ലും നിറഞ്ഞതായി കാണപ്പെടുന്നു. എന്നാല്‍ പിച്ചിന് അടുത്ത് പോയാല്‍ അങ്ങനെയല്ല: വളരെ ഇരുണ്ടതും തകര്‍ന്നതും ആയ പിച്ചാണ്. ഒപ്പം കുറച്ച് വിള്ളലുകളും ഉണ്ട്' സ്റ്റോക്‌സ് പറഞ്ഞു.

രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-2ന് പിന്നിലായി. രാജ്കോട്ടിന്റെ തോല്‍വിയെ ഇംഗ്ലണ്ട് ഉപേക്ഷിച്ചുവെന്നും പരമ്പര 3-2ന് സ്വന്തമാക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സ്റ്റോക്‌സ് പറഞ്ഞു.

sports news Latest News news updates