/kalakaumudi/media/post_banners/f34228b98a05a6739fca6fec29ac53b7f5e208279acf13b261f516be8c9cc346.jpg)
ലക്‌നൗ: ഏകദിന ലോകകപ്പില്‍ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ആര്‍. അശ്വിന്‍ കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിലനിര്‍ത്തി.
ശ്രീലങ്കയ്‌ക്കെതിരെ കളിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മാലന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റന്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക് വുഡ്.