/kalakaumudi/media/post_banners/d3b05fecd83b8d508ac6111622a2120e4bf87ee6e094c6d37ae6237a18877ed3.jpg)
ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ടിനെ നേരിടുന്നു. ആദ്യ വിക്കറ്റില്‍ 16.4 ഓവറില്‍ 114 റണ്‍സ് അഫ്ഗാന്‍ ഓപ്പണര്‍മാര്‍ നേടി. മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് ലഭിച്ചത്.
റഹ്‌മാനുള്ള ഗുര്‍ബാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ നന്നായി വെള്ളംകുടിപ്പിക്കുകയും ചെയ്തു. മൂന്നാമനായി പുറത്തായ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് അഫ്ഗാന് വലിയ തിരിച്ചടിയായി.
57 പന്ത് മാത്രം നേരിട്ട് 80 റണ്‍സെടുത്ത് റണ്‍ഔട്ടായ ഗുര്‍ബാസ് തന്റെ നിരാശ തീര്‍ത്തത് ബാറ്റുവെച്ച് കസേരയില്‍ അടിച്ചാണ്. ഡഗ് ഔട്ടിലെത്തിയ ശേഷമാണ് താരം തന്റെ പ്രതിഷേധം കസേരയില്‍ ബാറ്റടിച്ച് തീര്‍ത്തത്.
ഗുര്‍ബാസ് പുറത്തായതിന് പിന്നാലെ അഫ്ഗാന്റെ റണ്‍ റേറ്റ് കുറഞ്ഞു. 26 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 152 റണ്‍സെന്ന നിലയിലാണ് അഫ്ഗാന്‍. 19 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായി ആണ് ഒടുവില്‍ പുറത്തായത്.