ഇന്ത്യv/s ഇംഗ്ലണ്ട്; പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ, തിരിച്ചുവരവിനായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും.

author-image
Athira
New Update
ഇന്ത്യv/s ഇംഗ്ലണ്ട്; പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ, തിരിച്ചുവരവിനായി ഇംഗ്ലണ്ട്

റാഞ്ചി: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇംഗ്ലണ്ട്. ഇന്ത്യയുടെ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഫോമിലാണ് പ്രതീക്ഷകള്‍. ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല.

കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ രജത് പാട്ടിദാര്‍ തന്നെ കളിക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പാട്ടിദാറിന് മികവ് തെളിക്കാനുള്ള അവസരമാണിത്. ബൗളിംഗില്‍ മുകേഷ് കുമാറോ ആകാശ് ദീപോ ആരാവും കളിക്കുകയെന്നാണ് അറിയേണ്ടത്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബൂംറയെ ഇത്തവണ വിശ്രമത്തിന് വിട്ടു.

ഇംഗ്ലണ്ടിന് തിരിച്ചടി താരങ്ങളുടെ സ്ഥിരതയില്ലായ്മയാണ്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറിക്ക് അടുത്തെത്തിയ ഒലി പോപ്പ് പിന്നീട് തിളങ്ങിയിട്ടില്ല. ജോണ്‍ ബെയര്‍‌സ്റ്റോ ഫോം ഔട്ടാണ്. ജോ റൂട്ട് ബാറ്റിംഗിനേക്കാള്‍ സംഭാവന നല്‍കുന്നത് പാര്‍ട്ട് ടൈം സ്പിന്നറായാണ്. റാഞ്ചിയിലെ സാഹചര്യം അറിഞ്ഞ ശേഷമെ ഇംഗ്ലണ്ട് ലൈനപ്പില്‍ മാറ്റം വരുത്തു.

 

 

sports news Latest News sports updates