ഇന്ത്യ v/s ഇംഗ്ലണ്ട്: ബൂമ്രയുടെ ആറാട്ട്, ഇന്ത്യയ്ക്ക് ആദ്യ ഇന്നിംങ്‌സ് ലീഡ്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 253 റണ്‍സില്‍ അവസാനിച്ചു.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്: ബൂമ്രയുടെ ആറാട്ട്, ഇന്ത്യയ്ക്ക് ആദ്യ ഇന്നിംങ്‌സ് ലീഡ്

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 253 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യ 143 റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് ഇംഗ്ലണ്ട് നിരയെ എറിഞ്ഞിട്ടത്. നേരത്തെ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ 396 റണ്‍സെടുത്തിരുന്നു.

ഭേദപ്പെട്ട തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 59 റണ്‍സ് വരെയെത്തി. ഇംഗ്ലീഷ് നിരയിലെ ബെന്‍ ഡക്കറ്റിനെ (21) പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 114 റണ്‍സായതിന് ശേഷമാണ് ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായത്. 76 റണ്‍സെടുത്ത സാക് ക്രൗളിയെ അക്സര്‍ പട്ടേല്‍ പുറത്താക്കി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഇംഗ്ലണ്ടിന് വെല്ലുവിളിയായി.

ടീം സ്‌കോര്‍ 123 റണ്‍സിലെത്തവേ ജോ റൂട്ടിനെ (5) വീഴ്ത്തി ജസ്പ്രീത് ബുമ്ര വിക്കറ്റ് വേട്ട ആരംഭിച്ചു. സ്‌കോര്‍ 136 റണ്‍സിലെത്തവേ ഒല്ലി പോപ്പിനെ (23) ക്ലീന്‍ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിന് ഇരട്ടപ്രഹരം നല്‍കി. മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോയേയും (25) ബുമ്ര പുറത്താക്കി.

sports news Latest News news updates