ഇന്ത്യ v/s ഇംഗ്ലണ്ട്; ചരിത്രമെഴുതാന്‍ താരങ്ങള്‍, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കുകയാണ്.

author-image
Athira
New Update
ഇന്ത്യ v/s ഇംഗ്ലണ്ട്; ചരിത്രമെഴുതാന്‍ താരങ്ങള്‍, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദില്‍ ആരംഭിക്കുകയാണ്. രാവിലെ 9.30 നാണ് മത്സരം. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ അഭിമാനകരമായ പരമ്പരയാണ് വരാനിരിക്കുത്. അടുത്തൊന്നും തട്ടകത്തില്‍ തോല്‍ക്കാത്ത ഇന്ത്യ ഇത്തവണയും പരമ്പര നേടാമെന്ന വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ വിരാട് കോലിയുടെ അഭാവം ഇന്ത്യക്ക് മുന്നില്‍ വലിയ തലവേദനയാണ്. ആദ്യത്തെ രണ്ട് മത്സരത്തിലും കോലി വ്യക്തിപരമായ കാരണത്തെത്തുടര്‍ന്നാണ് വിട്ടുനില്‍ക്കുത്.

ഇത് മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെതാണ് കണ്ടറിയേണ്ടത്. ഓം ടെസ്റ്റിലൂടെ ചില വമ്പന്‍ റെക്കോഡുകള്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ ചരിത്ര റെക്കോഡിന് തൊട്ടരികിലാണ്. അനില്‍ കുംബ്ലക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി 500 വിക്കറ്റ് നേടുന്ന ആദ്യത്തെ താരമായി മാറാനുള്ള അവസരമാണ് അശ്വിന് മുന്നിലുള്ളത്. എന്നാല്‍ 10 വിക്കറ്റാണ് ഈ നേട്ടത്തിലേക്കെത്താന്‍ അശ്വിന് ആവശ്യമുള്ളത്.

95 ടെസ്റ്റില്‍ നിന്ന് 490 വിക്കറ്റാണ് അശ്വിന്‍ നേടിയിട്ടുള്ളത്. ആദ്യ ടെസ്റ്റില്‍ മികവ് കാണിക്കാനായാല്‍ അശ്വിന് ഈ നേട്ടത്തിലേക്കെത്താനാവും. എന്നാല്‍ എളുപ്പമാവില്ലെന്നുറപ്പ്. അശ്വിനെ കാത്ത് മറ്റൊരു വമ്പന്‍ നേട്ടവുമുണ്ട്. ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടു ഇന്ത്യന്‍ ബൗളറെ റെക്കോഡിലേക്കെത്താനുള്ള അവസരമാണ് അശ്വിന് മുന്നിലുള്ളത്. 23 ടെസ്റ്റില്‍ നിന്ന് ഭഗവത് ചന്ദ്രശേഖര്‍ 95 വിക്കറ്റുകളാണ് വീഴ്ത്തിയത്. അശ്വിന്‍ 19 മത്സരത്തില്‍ നിന്ന് 88 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു.

12 വിക്കറ്റുകൂടി നേടിയാല്‍ ഇംഗ്ലണ്ടിനെതിരേ 100 ടെസ്റ്റ് വിക്കറ്റ് നേടു ആദ്യത്തെ ഇന്ത്യക്കാരനും രണ്ടാമത്തെ താരവുമായി മാറാന്‍ അശ്വിന് സാധിക്കും. ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ അശ്വിനാവും തുറുപ്പുചീട്ടെന്ന കാര്യം ഉറപ്പാണ്. മറ്റൊരു റെക്കോഡും അശ്വിന്റെ മുന്നിലുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറായി മാറാന്‍ അശ്വിനാവും. നിലവില്‍ 34 അഞ്ച് വിക്കറ്റ് പ്രകടനമാണ് അശ്വിന്റെ പേരിലുള്ളത്.

35 തവണ അഞ്ച് വിക്കറ്റ് പ്രകടനവുമായി അനില്‍ കുംബ്ലെയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഓം ടെസ്റ്റിലൂടെ ഈ റെക്കോഡില്‍ ഓമനാവാനുള്ള അവസരം അശ്വിന് മുന്നിലുണ്ട്. ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയും ചരിത്ര നാഴികക്കല്ലിന് അടുത്താണ്. 331 മത്സരത്തില്‍ നിന്ന് 548 വിക്കറ്റാണ് ജഡേജ നേടിയിട്ടുള്ളത്. നാല് വിക്കറ്റ് നേടിയാല്‍ ജവഗല്‍ ശ്രീനാഥിന്റെ 551 വിക്കറ്റിന്റെ റെക്കോഡ് മറികടന്ന് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്കെത്താന്‍ ജഡേജക്കാവും. 

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും വമ്പന്‍ നേട്ടം കാത്തിരിക്കുന്നു. 14 റണ്‍സ് നേടിയാല്‍ ഇന്ത്യയുടെ റവേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കുയരാന്‍ രോഹിത്തിനാവും. സൗരവ് ഗാംഗുലിയുടെ 18,433 റണ്‍സിന്റെ റെക്കോഡാണ് രോഹിത് മറികടക്കാനൊരുങ്ങുത്. ആദ്യ മത്സരത്തിലൂടെത്തന്നെ രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനാവുമെന്ന് പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് 10 റണഅ#സ് കൂടി നേടിയാല്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാന്‍ റൂട്ടിനാവും.

sports news Latest News