ഇംഗ്ലണ്ട് v/s ഇന്ത്യ ; ഇംഗ്ലണ്ടിന് രക്ഷകനായി ഒലി പോപ്

ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് രണ്ടാം ഇിംഗ്‌സില്‍ ഇന്ത്യക്ക് എതിരെ പൊരുതുന്നു.

author-image
Athira
New Update
ഇംഗ്ലണ്ട് v/s ഇന്ത്യ ; ഇംഗ്ലണ്ടിന് രക്ഷകനായി ഒലി പോപ്

ലോഡ്‌സ് :ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് രണ്ടാം ഇിംഗ്‌സില്‍ ഇന്ത്യക്ക് എതിരെ പൊരുതുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 316/6 എന്ന നിലയിലാണ്. 16 റണ്‍സുമായി രെഹാനും 148 റണ്‍സുമായി പോപും ആണ് ക്രീസില്‍ ഉള്ളത്. അവര്‍ ഇപ്പോള്‍ 126 റസിന്റെ ലീഡിന് മുന്നിലാണ്. 163-5 എന്ന നിലയില്‍ പരുങ്ങിയ ഇംഗ്ലണ്ടിനെ ഇത്ര മികച്ച നിലയില്‍ എത്തിച്ചത് ഒലി പോപ് ആണ്. രണ്ടാം ഇിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് ഇന്നും ഓപ്പണര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പക്ഷെ ഇന്നും ഓപ്പണിംഗ് കൂട്ടുകെട്ടിന് പിറകെ അവര്‍ തിളങ്ങിയില്ല.

സാക് ക്രോലി 31 റസ് എടുത്ത് അശ്വിന്റെ പന്തിലും 47 റസ് എടുത്ത ഡക്കറ്റ് ബുമ്രയുടെ പന്തിലും പുറത്തായി. രണ്ട് റണ്‍സെടുത്ത റൂട്ടിനെയും ബൂമ്ര പുറത്താക്കി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 6 റണ്‍സില്‍ നില്‍ക്കെ അശ്വിന്റെ പന്തില്‍ ബൗള്‍ഡ് ആയി. 10 റസ് എടുത്ത ബെയര്‍‌സ്റ്റോയെ ജഡേജയും ബൗള്‍ഡ് ആക്കി. ഇതിനു ശേഷമാണ് ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് തുടങ്ങിയത്. ഒലി പോപ് 208 പന്തില്‍ നിാണ് 148 റസ് എടുത്തത്. 17 ബൗണ്ടറികള്‍ അദ്ദേഹം നേടി. 34 റണ്‍സ് നേടിയ ഫോക്‌സും ഒലി പോപിന് മികച്ച പിന്തുണ നല്‍കി.

sports news Latest News news updates