ചരിത്ര വിജയം; വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍

വനിതാ ലോകകപ്പ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ കീഴടക്കി.

author-image
Web Desk
New Update
ചരിത്ര വിജയം; വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍

സിഡ്‌നി: വനിതാ ലോകകപ്പ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കി. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌പെയിന്‍ കീഴടക്കി.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഓള്‍ഗ കര്‍മോനയുടെ ഗോളിലാണ് സ്‌പെയിന്‍ മുന്നിലെത്തിയത്. വനിതാ ഫുട്‌ബോള്‍ ചരിത്രത്തിലെ സ്‌പെയിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്.

കിരീട നേട്ടത്തോടെ ജര്‍മനിക്കു ശേഷം പുരുഷ, വനിതാ ലോകകപ്പുകള്‍ വിജയിക്കുന്ന ടീമായി സ്‌പെയിന്‍ മാറി.

england football spain