യൂറോ കപ്പ് യോഗ്യതാ മത്സരം: റൊണാള്‍ഡോയേയും പെപ്പെയെയും ടീമിലെത്തിച്ച് മാര്‍ട്ടിനെസ്

യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തി.യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ലെചെസ്റ്റെയ്‌നിയും ലക്‌സംബര്‍ഗിനെയും നേരിടാനുള്ള പോര്‍ച്ചുഗല്‍ ടീമിലാണ് കോച്ച് റോബര്‍ട്ട് മാര്‍ട്ടിനെസ് റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയത്.

author-image
Priya
New Update
യൂറോ കപ്പ് യോഗ്യതാ മത്സരം: റൊണാള്‍ഡോയേയും പെപ്പെയെയും ടീമിലെത്തിച്ച് മാര്‍ട്ടിനെസ്

 

ലിസ്ബണ്‍: യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തി.യൂറോ കപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ ലെചെസ്റ്റെയ്‌നിയും ലക്‌സംബര്‍ഗിനെയും നേരിടാനുള്ള പോര്‍ച്ചുഗല്‍ ടീമിലാണ് കോച്ച് റോബര്‍ട്ട് മാര്‍ട്ടിനെസ് റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയത്.

ഡിഫന്‍ഡര്‍ പെപ്പെയെയും ഡിയാഗോ ജോട്ടയെയും കോച്ച് ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോല്‍വി വഴങ്ങി പുറത്തായതിന് ശേഷം റൊണാള്‍ഡോയുടെ രാജ്യാന്തര കരിയറുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു.

ലോകകപ്പില്‍ പല മത്സരങ്ങളിലും മുന്‍ പരിശീലകനായിരുന്ന റോബര്‍ട്ടോ സാന്റോസ് റൊണാള്‍ഡോയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല.

മൊറോക്കോക്കെതിരെ ഒരു ഗോളിന് തോറ്റ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് റൊണാള്‍ഡോയെ കളത്തിലിറക്കാന്‍ കോച്ച് തയാറായത്.

ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സാന്റോസിനെ പുറത്താക്കുകയും മുന്‍ ബെല്‍ജിയം പരിശീലകനായ റോര്‍ട്ടോ മാര്‍ട്ടിനെസിനെ പോര്‍ച്ചുഗല്‍ പരിശീലകനായി നിയമിക്കുകയും ചെയ്തിരുന്നു.

ലോകകപ്പിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പടിയിറങ്ങിയ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലുമായി മൂന്നര വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരുന്നു. യൂറോ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള പോര്‍ച്ചുഗല്‍ ടീം.

 

ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ (പോര്‍ട്ടോ), ജോസ് സാ (വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സ്), റൂയി പട്രീസിയോ (എഎസ് റോമ).

ഡിഫന്‍ഡര്‍മാര്‍: ജോവോ കാന്‍സെലോ (ബയേണ്‍ മ്യൂണിക്ക്), പെപ്പെ (പോര്‍ട്ടോ), റൂബന്‍ ഡയസ് (മാഞ്ചസ്റ്റര്‍ സിറ്റി), അന്റോണിയോ സില്‍വ (ബെന്‍ഫിക്ക), ഗോണ്‍കാലോ ഇനാസിയോ (സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍), ഡിയോഗോ ലെയ്റ്റ് (യൂണിയന്‍ ബെര്‍ലിന്‍) റാഫേല്‍ ഗ്യുറേറോ (ബൊറൂസിയ ഡാര്‍ട്ട്മുണ്ട്), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡാനിലോ പെരേര, ന്യൂനോ മെന്‍ഡസ് (പാരീസ് സെന്റ് ജെര്‍മെയ്ന്‍).

മിഡ്ഫീല്‍ഡര്‍മാര്‍: ബെര്‍ണാഡോ സില്‍വ (മാഞ്ചസ്റ്റര്‍ സിറ്റി), ബ്രൂണോ ഫെര്‍ണാണ്ടസ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ജോവോ മരിയോ (ബെന്‍ഫിക്ക), ഒട്ടാവിയോ മോണ്ടെറോ (പോര്‍ട്ടോ), വിറ്റിന്‍ഹ (പാരീസ് സെന്റ് ജെര്‍മെയ്ന്‍), ജോവോ പാല്‍ഹിന്‍ഹ (ഫുള്‍ഹാം), റൂബന്‍ നെവ്‌സ്, മാത്യൂസ് ന്യൂന്‍സ് (വോള്‍വര്‍ഹാം) .

ഫോര്‍വേഡുകള്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (അല്‍-നാസര്‍), ഗോങ്കലോ റാമോസ് (ബെന്‍ഫിക്ക), ജോവോ ഫെലിക്‌സ് (ചെല്‍സി), റാഫേല്‍ ലിയോ (മിലാന്‍), ഡിയോഗോ ജോട്ട (ലിവര്‍പൂള്‍)

Cristiano Ronaldo euro cup portugal