ഇറ്റലിയെ 2-1ന് തകര്‍ത്ത് ഇംഗ്ലണ്ട്; റൂണിയുടെ റെക്കോര്‍ഡ് മറികടന്ന് ഹാരി കെയ്ന്‍

By Priya .24 03 2023

imran-azhar

 

നാപ്പൊളി: യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇറ്റലിയെ 2-1ന് തകര്‍ത്ത് ഇംഗ്ലണ്ട്. 13, 44 മിനിറ്റുകളിലാണ് ഇംഗ്ലണ്ട് ഗോളുകള്‍ നേടിയത്. 13-ാം മിനുറ്റിലെ ഡെക്ലന്‍ റൈസിന്റെ ഗോളോടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.

 

44-ാം മിനിറ്റിലെ പെനാല്‍റ്റി വലയിലാക്കിയതോടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായി മാറി.തന്റെ ഗോള്‍ നേട്ടം 54 ആക്കിയ ഹാരി കെയ്ന്‍ ഇതിഹാസ താരം വെയ്ന്‍ റൂണിയെ മറികടന്നു.

 

അതേസമയം 80-ാം മിനുറ്റില്‍ ലൂക്ക് ഷോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 56-ാം മിനുറ്റില്‍ മറ്റിയോ റെതെയ് ആയിരുന്നു ഇറ്റലിക്കായി ഏക ഗോള്‍ മടക്കിയത്.

OTHER SECTIONS