എംബാപ്പെയുടെ ഇരട്ട പ്രഹരം; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ഫ്രാന്‍സ്

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്.ക്യാപ്റ്റന്റെ ആംബാന്‍ഡ് ആദ്യമായി ധരിച്ച യുവതാരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി.

author-image
Priya
New Update
എംബാപ്പെയുടെ ഇരട്ട പ്രഹരം;  നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ഫ്രാന്‍സ്

പാരീസ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്.ക്യാപ്റ്റന്റെ ആംബാന്‍ഡ് ആദ്യമായി ധരിച്ച യുവതാരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടി.

മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ഫ്രാന്‍സിന് വേണ്ടി ആന്റോയിന്‍ ഗ്രീസ്മാന്‍ ആദ്യ ഗോള്‍ നേടി.എട്ടാം മിനിറ്റില്‍ ഉപമെക്കാനോ ലീഡുയര്‍ത്തി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയത്. 21, 88 മിനുറ്റുകളിലായിരുന്നു എംബാപ്പെ വല കുലുക്കിയത്.

france kylian mbappe netherlands euro cup