/kalakaumudi/media/post_banners/85354a1f102bc675ad22fa86704f999002d85b7c22df4ff71eb18cbc943053b0.jpg)
സെവിയ: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി കാണാതെ പുറത്തായി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ സെവിയ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുണൈറ്റഡിനെ തോല്‍പ്പിച്ചത്.
യൂസഫ് എന്‍ നെസീരി ഇരട്ട ഗോള്‍ നേടി. ബേയ്ഡ് മൂന്നാം ഗോളും സ്വന്തമാക്കി. അഗ്രഗേറ്റ് സ്‌കോറില്‍ 5-2 ന്റെ ജയം സെവിയ നേടി.
യൂറോപ്പ ലീഗില്‍ എ എസ് റോമയും അവസാന നാലിലെത്തി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ റോമ ഒന്നിനെതിരെ നാല് ഗോളിന് ഫെയ്‌നൂര്‍ദിനെ തോല്‍പ്പിച്ചു. ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ശേഷമാണ് റോമയുടെ ഗംഭീര തിരിച്ചുവരവ്. സ്‌പോര്‍ട്ടിംഗിനോട് 1-1 ന്റെ സമനില വഴങ്ങിയെങ്കിലും ആദ്യപാദത്തിലെ ഒരു ഗോള്‍ ജയത്തിന്റെ (1-2) ബലത്തില്‍ യുവന്റസ് അവസാന നാലിലേക്ക് മുന്നേറി.
സ്‌പോര്‍ട്ടിംഗിനായി മാര്‍ക്കസ് എഡ്വേഡ്സും യുവന്റസിനായി അഡ്രിയാന്‍ റാബിയോട്ടും ഗോളുകള്‍ നേടി. രണ്ടാംപാദത്തില്‍ യൂണിയന്‍ എസ്ജിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് ബയേണ്‍ ലെവര്‍ ക്യൂസനും സെമിയിലെത്തി.
അഗ്രഗേറ്റ് സ്‌കോറില്‍ 2-5 ന്റെ സമ്പൂര്‍ണ വിജയം ലെവര്‍ ക്യൂസനുണ്ട്.