ഇരട്ട സെല്‍ഫ് ഗോളുകള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ സമനില

യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സെവിയക്കെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയതിന് ശേഷം രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങി സമനിലയിലാവുകയായിരുന്നു ഇംഗ്ലീഷ് ക്ലബ്.

author-image
Priya
New Update
ഇരട്ട സെല്‍ഫ് ഗോളുകള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ സമനില

ഓള്‍ഡ് ട്രഫോര്‍ഡ്: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സെവിയക്കെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയതിന് ശേഷം രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങി സമനിലയിലാവുകയായിരുന്നു ഇംഗ്ലീഷ് ക്ലബ്.

84, 92 മിനിറ്റുകളിലായിരുന്നു സെല്‍ഫ് ഗോളുകള്‍.നേരത്തെ മാര്‍സെല്‍ സബിറ്റ്‌സറുടെ ഇരട്ട ഗോളിലാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 14, 21 മിനിറ്റുകളിലായിരുന്നു സബിറ്റ്‌സറുടെ ഗോളുകള്‍.

എന്നാല്‍ 84-ാം മിനുറ്റില്‍ ടൈറല്‍ മലാഷ്യയും കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ഹാരി മഗ്വെയ്റും ഓണ്‍ഗോളുകള്‍ നേടിയത് യുണൈറ്റഡിനെ നാടകീയ സമനിലയിലാക്കുകയായിരുന്നു.

manchester united europa league sevilla