യൂറോപ്പ ലീഗ്: ബാഴ്‌സയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്.രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

author-image
Priya
New Update
യൂറോപ്പ ലീഗ്: ബാഴ്‌സയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍

മാഞ്ചസ്റ്റര്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്.രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.

ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം.ഇന്നലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ പെനല്‍റ്റി ഗോളിലൂടെ ബാഴ്‌സയാണ് ആദ്യം ലീഡ് എടുത്തത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47ാം മിനിറ്റില്‍ ഫ്രെഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി.73ാം മിനിറ്റില്‍ ആന്തണി വിജയ ഗോള്‍ നേടി.

europa league manchester united barcelona