മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്: റയല്‍ ബെറ്റിസിനെ 4 ഗോളുകള്‍ക്ക് തകര്‍ത്തു

യൂറോപ്പ ലീഗില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.4-1 എന്ന സ്‌കോറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയത്.

author-image
Priya
New Update
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്: റയല്‍ ബെറ്റിസിനെ 4 ഗോളുകള്‍ക്ക് തകര്‍ത്തു

യൂറോപ്പ ലീഗില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.4-1 എന്ന സ്‌കോറിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തിയത്.

ജയിച്ചതോടെ യുണൈറ്റഡ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളുടെ സ്ഥാനം  ഉറപ്പിച്ചുകഴിഞ്ഞു.മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, വൗട്ട് വെഗോര്‍സ്റ്റ് എന്നീ താരങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്.

റാഷ്ഫോര്‍ഡ് സീസണിലെ തന്റെ 25-ാം ഗോള്‍ നേടി.ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണിലെത്തിയ അയോസ് പെരസ് 32-ാം മിനിറ്റില്‍ ബെറ്റിസിനായി തന്റെ ആദ്യ ഗോള്‍ നേടി.

52-ാം മിനിറ്റില്‍ ബ്രസീല്‍ വിങ്ങര്‍ ആന്റണി യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ആറ് മിനിട്ടുകള്‍ക്ക് ശേഷം ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനായി വല കുലുക്കി. വൗട്ട് വെഗോര്‍സ്റ്റിലൂടെ 82ആം മിനിറ്റില്‍ യുണൈറ്റഡ് വീണ്ടും മുന്നിലെത്തി.

europa league manchester united real betis