By Greeshma Rakesh.28 08 2023
ടൊറന്റോ: പ്രശസ്ത കനേഡിയന്‍ ഐസ് സ്‌കേറ്റര്‍ അലക്‌സാന്‍ഡ്ര പോള്‍ വാഹനാപകടത്തില്‍ മരിച്ചു.നിയന്ത്രണം വിട്ട ട്രക്ക് കാറുകളില്‍ ഇടിച്ചുകയറുകയായിരുന്നെന്നാണു വിവരം.2014 ഒളിംപിക്‌സില്‍ കാനഡയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന അപകടത്തില്‍ അലക്‌സാന്‍ഡ്രയുടെ മകനും പരുക്കേറ്റു. മകന്റെ പരുക്കു ഗുരുതരമല്ല.
അലക്‌സാന്‍ഡ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. അലക്‌സാന്‍ഡ്രയുടെ ഭര്‍ത്താവ് മിച്ചല്‍ ഇസ്‌ലാമും ഐസ് സ്‌കേറ്റിങ് താരമായിരുന്നു. 2016ല്‍ സ്‌കേറ്റിങ്ങില്‍നിന്നു വിരമിച്ച ശേഷം നിയമത്തില്‍ ബിരുദമെടുത്ത അലക്‌സാന്‍ഡ്ര, അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
2021ലാണ് അലക്‌സാന്‍ഡ്രയും മിച്ചല്‍ ഇസ്‌ലാമും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷമാണ് മകന്‍ ചാള്‍സ് ജനിക്കുന്നത്. സ്‌കേറ്റിങ് പരിശീലകനായാണു മിച്ചല്‍ ഇസ്‌ലാം പ്രവര്‍ത്തിക്കുന്നത്. വാഹനാപകടത്തില്‍ മൂന്നു പേര്‍കൂടി മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ 67 വയസ്സുകാരനെ എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.