യുണൈറ്റഡിനെതിരെ ഗുണ്ടോഗന്റെ ഇരട്ട പ്രഹരം; എഫ് എ കപ്പില്‍ മുത്തമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

By priya.04 06 2023

imran-azhar

 

വെംബ്ലി: എഫ് എ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റര്‍ സിറ്റി. വെംബ്ലിയില്‍ നടന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പില്‍ മുത്തമിട്ടത്.

 

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ക്യാപ്റ്റന്‍ ഗുണ്ടോഗന്‍ നേടിയ ഇരട്ട ഗോളുകളിലാണ് സിറ്റി കിരീടം ഉറപ്പിച്ചത്.മത്സരം ആരംഭിച്ച് 12-ാം സെക്കന്‍ഡില്‍ ഇല്‍കെ ഗുണ്ടോഗന്റെ വോളി ഡേവിഡ് ഡി ഹിയയെ കാഴ്ചക്കാരനാക്കി ആദ്യ ഗോള്‍ പിറന്നു. .

 

കെവിന്‍ ഡിബ്രൂയിന്റെ അസിസ്റ്റില്‍ ഗോള്‍ ബാറിന്റെ വലത് പാര്‍ശ്വത്തിലൂടെയുള്ള ഗുണ്ടോഗന്റെ ബുള്ളറ്റ് ഷോട്ട് കണ്ട് നില്‍ക്കാന്‍ മാത്രമേ ഹിയക്കായുള്ളൂ. എഫ്എ കപ്പ് ഫൈനല്‍ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്.


മത്സരത്തിന്റെ 33-ാം മിനുട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിയിലേക്ക് തിരികെ വരാന്‍ അവസരം ലഭിച്ചു. പെനാള്‍ട്ടി എടുത്ത ബ്രൂണോ ഫെര്‍ണാണ്ടസിന് ഒട്ടും പിഴച്ചില്ല.

 

സ്‌കോര്‍ 1-1.51-ാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ഗുണ്ടോഗന്‍ ഗോള്‍ നേടി. 70-ാം മിനുട്ടില്‍ ഗുണ്ടോഗനിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം ഗോള്‍ നേടി എങ്കിലും ഓക്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു.

 

എക്സ്ട്രാടൈമില്‍ സമനിലയ്ക്കായി യുണൈറ്റഡ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അവസാന മിനുറ്റില്‍ ഒര്‍ട്ടേഗയുടെ സേവ് നിര്‍ണായകമായി. അവസാനം സിറ്റി വിജയം ഉറപ്പിക്കുകന്‍ ചെയ്തു.

 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏഴാം എഫ് എ കപ്പ് കിരീടമാണിത്. ഇനി അടുത്ത ആഴ്ച ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കൂടെ വിജയിച്ചാല്‍ ട്രെബിള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാറാം.

 

 

 

OTHER SECTIONS