/kalakaumudi/media/post_banners/aa814440077de13911b3528dd1741b2e3d0ffa45e88a41ea89107692b5637e32.jpg)
മുംബൈ: താരാരാധന പരിധി വിടുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.
വിചിത്രമായ ഒരു ആവശ്യമാണ് ആരാധകന് ഉണ്ടായിരുന്നത്, കവിളില്‍ ഒരു ഉമ്മ! ആവശ്യം കേട്ടതോടെ രോഹിത് ആരാധകനെ തള്ളിമാറ്റി ബസില്‍ കയറി രക്ഷപ്പെട്ടു.
ആരാധകര്‍ക്ക് നടുവിലൂടെ കടന്നുപോകുമ്പോഴാണ് ഒരാളില്‍ നിന്ന് വിചിത്രമാണ് ആവശ്യം ഉണ്ടായത്. ആദ്യം രോഹിത് പകച്ചു. തുടര്‍ന്ന് ഇയാളെ തള്ളിമാറ്റിയ ശേഷം ബസില്‍ കയറി രക്ഷപ്പെട്ടു.
ഐപിഎല്ലിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലാണ് രോഹിത് ശര്‍മ. ടീം ബസില്‍ താരങ്ങള്‍ പുറത്തേക്ക് പോയപ്പോഴാണ് ആരാധകന്റെ പരിധിവിട്ട പെരുമാറ്റം ഉണ്ടായത്.