മത്സരത്തിനിടെ റൊണാള്‍ഡോയെ എടുത്ത് ഉയര്‍ത്തി ആരാധകന്‍

യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബോസ്നിയയെ തോല്‍പ്പിച്ചു.ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ നേടി.

author-image
Priya
New Update
മത്സരത്തിനിടെ റൊണാള്‍ഡോയെ എടുത്ത് ഉയര്‍ത്തി ആരാധകന്‍

ബെന്‍ഫിക്ക: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബോസ്നിയയെ തോല്‍പ്പിച്ചു.ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ നേടി.

പോര്‍ച്ചുഗലിന് വേണ്ടി ബെര്‍ണാഡോ സില്‍വയാണ് ആദ്യ ഗോള്‍ നേടിയത്.

ഗ്രൂപ്പ് ജെയില്‍ ഒമ്പത് പോയിന്റുമായി പോര്‍ച്ചുഗല്‍ ഒന്നാമതാണ്.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായില്ല.

മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ഒരു ആരാധകന്‍ റൊണാള്‍ഡോയെ എടുത്ത് ഉയര്‍ത്തി. ക്രിസ്റ്റിയാനോയാവട്ടെ അതിന് തടസം പറഞ്ഞതുമില്ല. ഒന്നില്‍ കൂടുതല്‍ ആരാധകരാണ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്.

ഇതിലൊരാള്‍ ക്രിസ്റ്റിയാനോയെ കെട്ടിപിടിച്ചു.ആരാധകന്‍ ഗ്രൗണ്ടില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ ആഘോഷം അനുകരിക്കുന്നുമുണ്ട്. പോര്‍ച്ചുഗലിന്റെ പതാകയുമായി ഗ്രൗണ്ടിലെത്തിയ ആരാധകനെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തുകയായിരുന്നു.

Cristiano Ronaldo portugal