/kalakaumudi/media/post_banners/30d0bf30c9acc620bfc913e2c23bf13f68ecd21229dc6d4045286756ffbad302.jpg)
മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് 36-ാം പിറന്നാള്‍. വിവിധയിടങ്ങളില്‍ രോഹിത്തിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ആരാധകര്‍.
ഹൈദരാബാദില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതില്‍ നിന്ന് വ്യത്യസ്തമായത്. 60 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് ആരാധകര്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്.
മുന്‍ താരങ്ങളും നിലവില്‍ കളിക്കുന്നവരും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ ആശംസകള്‍ നേര്‍ന്നു. ഗ്രൗണ്ടിന് പുറത്തും അകത്തും തിളങ്ങാന്‍ കഴിയട്ടെയെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ഹര്‍ഭജന്‍ സിംഗും രോഹിത്തിന് ആശംസയുമായെത്തി.