By Hiba .30 09 2023
മകളുടെ ആഗ്രഹത്തിന് മുന്നിൽ ഒന്നും ആലോചിക്കാതെ സ്വന്തം പാർപ്പിടം ത്യചിച്ച ഒരു അച്ഛന്റെ കഥയാണിണിത്.വിക്രം റാത്തോഡ് എന്നാണ് അദ്ദേഹത്തിന്റെ പേര് ജയ്പൂർ സ്വദേശിയാണിദ്ദേഹം. ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണം നേടിയ ദിവ്യകതി സിങ്ങിന്റെ പിതാവാണ് അദ്ദേഹം.
ഇദ്ദേഹം മുൻ ആർമി ഉദ്യോഗസ്ഥൻ കൂടിയാണ്. ഏഷ്യൻ ഗെയിംസിനു പങ്കെടുക്കാനായി ദിവ്യകൃതിക്കു പുതിയ കുതിരയെ ആവശ്യമുണ്ടായിരുന്നു. സ്പോൺസർമാരെ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതോടെ സ്വന്തം വീട് വിറ്റ്, ആ പണം ഉപയോഗിച്ച് വിക്രം മകൾക്കു കുതിരയെ വാങ്ങിനൽകി. ഈ കു തിരയുമായാണ് ദിവ്യകൃതി മത്സരിച്ചതും സ്വർണം നേടിയതും.