/kalakaumudi/media/post_banners/55a8b44fd8172c8e3e1b086566790648ee0beae1b5c84295737c2b3c3fcb17fe.jpg)
ഡാലസ്: യുഎസ് ഫുട്‌ബോളിലെ ലീഗ്‌സ് കപ്പ് മത്സരത്തിനു ശേഷം അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ ആരാധകരും എഫ്‌സി ഡാലസ് ആരാധകരും ഏറ്റുമുട്ടി. പെനല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരം ഇന്റര്‍ മയാമി വിജയിച്ചിരുന്നു.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
85ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് മത്സരത്തില്‍ മയാമി സമനില പിടിച്ചത്. ഇരു ടീമുകളും നിശ്ചിത സമയത്ത് നാലു ഗോളുകള്‍ വീതം നേടുകയായിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റിലും 85ാം മിനിറ്റിലുമാണ് മെസ്സി ഗോളുകള്‍ നേടിയത്.
85ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളോടെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തില്‍ മെസ്സി ഡീഗോ മറഡോണയെ പിന്തള്ളി. മറഡോണയ്ക്ക് 62 ഫ്രീകിക്ക് ഗോളുകളുള്ളപ്പോള്‍ മെസ്സി 63 ഗോളുകള്‍ നേടിയിട്ടുണ്ട്.