മഞ്ഞപ്പടയ്ക്ക് ആശ്വാസമായി ഫെഡോര്‍ സെര്‍നിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ കേരള ബ്ലാസ്റ്റഴ്‌സ് ഒഡീഷയുമായി ഏറ്റുമുട്ടും.

author-image
Athira
New Update
മഞ്ഞപ്പടയ്ക്ക് ആശ്വാസമായി ഫെഡോര്‍ സെര്‍നിച്ച്

ബുവനേശ്വര്‍; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പാദത്തില്‍ കേരള ബ്ലാസ്റ്റഴ്‌സ് ഒഡീഷയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സില്‍ വിദേശ മുന്നേറ്റ താരമാണ് പ്രധാനി. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ അഡ്രിയാന്‍ ലൂണയ്ക്ക് പകരക്കാരനായാണ് സെര്‍നിച്ചിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍. പോയിന്റ് പട്ടികയില്‍ 26 പോയിന്റുമായി സെര്‍നിച്ച് ഒന്നാം സ്ഥാനത്താണ്. ഒഡീഷയ്‌ക്കെതിരായുള്ള മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്താണ് സെര്‍നിച്ച്. പ്രധാന താരങ്ങളുടെ അഭാവത്തില്‍ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമാണ് ഫെഡോര്‍ സെര്‍നിച്ച്.

ലിത്വാന ടീം ക്യാപ്റ്റനും സ്‌ട്രൈക്കറുമായ 32 കാരന്‍ രാജ്യത്തിനുവേണ്ടി 82 മത്സരങ്ങളില്‍ 12 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. യുവേഫ നാഷണല്‍ ലീഗില്‍ അഞ്ച് തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. യുവേഫ യൂറോപ്യന്‍ ക്വാളിഫയറില്‍ രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടി.

sports news Latest News news updates